തിരുവനന്തപുരം: യു.പി വിഭാഗം നാടകമത്സരത്തിന്റെ വിധി നിർണയത്തിൽ പിഴവുണ്ടെന്നാരോപിച്ച് രക്ഷിതാക്കളും അദ്ധ്യാപകരും വിധികർത്താക്കളെ തടഞ്ഞുവച്ചു. ഹൈസ്‌കൂൾ വിഭാഗത്തിന്റെ നാടകം തുടങ്ങുന്നതിന് മുമ്പാണ് സംഭവം. നാടക മത്സരം നടത്താനിരുന്ന വേദിയിൽ സ്ഥലമില്ലെന്ന് ചൂണ്ടിക്കാട്ടി വേദി മാറ്റാൻ ആവശ്യപ്പെട്ട സ്‌കൂളിനാണ് ഒന്നാംസ്ഥാനം നൽകിയതെന്നും ഇതിൽ അപാകതയുണ്ടെന്നുമാണ് ആക്ഷേപം