തിരുവനന്തപുരം: ജില്ലാ സ്‌കൂൾ കലോത്സവം രണ്ടാംദിനം പിന്നിടുമ്പോൾ ഹയർസെക്കൻഡറി വിഭാഗത്തിൽ തിരുവനന്തപുരം സൗത്തും ഹൈസ്‌കൂൾ വിഭാഗത്തിൽ കിളിമാനൂരും യു.പി വിഭാഗത്തിൽ പാലോടും മുന്നിൽ. കലോത്സവത്തിൽ ഇതുവരെ 146 ഇനങ്ങൾ പൂർത്തിയായിക്കഴിഞ്ഞു. എച്ച്.എസ്.എസ് വിഭാഗത്തിൽ 210 പോയിന്റ് നേടിയാണ് സൗത്ത് മുന്നിലുള്ളത്. 194 പോയിന്റ് നേടി തിരുവനന്തപുരം നോർത്താണ് രണ്ടാമത്. 178 പോയിന്റോടെ കാട്ടാക്കടയും 177 പോയിന്റ് നേടിയ കിളിമാനൂരും തൊട്ടുപിന്നിലാണ്. ഹൈസ്‌കൂൾ വിഭാഗത്തിൽ കിളിമാനൂരിന് 174 പോയിന്റാണുള്ളത്. രണ്ടാംസ്ഥാനത്തുള്ള തിരുവനന്തപുരം നോർത്തിന് 161ഉം മൂന്നാം സ്ഥാനത്തുള്ള തിരുവനന്തപുരം സൗത്തിന് 151ഉം പോയിന്റാണുള്ളത്. യു.പി വിഭാഗത്തിൽ പാലോട് 85, കിളിമാനൂർ 81, ആറ്റിങ്ങൽ 79 എന്നിങ്ങനെയാണ് പോയിന്റ് നില. യു.പി വിഭാഗം സംസ്‌കൃതോത്സവത്തിൽ 55 പോയിന്റുകൾ വീതം നേടി ആറ്റിങ്ങൽ, പാലോട് സബ് ജില്ലകൾ മുന്നിലുണ്ട്. കിളിമാനൂരിനും വർക്കലയ്ക്കും 53 പോയിന്റുകൾ വിതമുണ്ട്. എച്ച്.എസ്.വിഭാഗം സംസ്‌കൃതോത്സവത്തിൽ ബാലരാമപുരം (45), പാലോട് (41) നെയ്യാറ്റിൻകര (41), വർക്കല (41) എന്നിവയാണ് മുന്നിൽ. യു.പി വിഭാഗം അറബിക് കലോത്സവത്തിൽ കിളിമാനൂർ (30), ആറ്റിങ്ങൽ (28), പാലോട് (24) എന്നിവയും എച്ച്.എസ് വിഭാഗത്തിൽ നെടുമങ്ങാട് (46), ആറ്റിങ്ങൽ (44), ബാലരാമപുരം (44) എന്നിവയും മുന്നിലാണ്.