emam

തിരുവനന്തപുരം: ബീമാപള്ളിയിൽ നിന്ന് തമിഴ്‌നാട്ടിലെ ബന്ധുവീട്ടിലേക്ക് പോയ രണ്ടു യുവാക്കൾ ബൈക്കടപകടത്തിൽ മരിച്ചു. ബീമാപള്ളി മാമ്മൂട്ട് വിളാകത്തിൽ ഇസ്സുദീൻ-ഹബീബ ദമ്പതികളുടെ മകനായ ഇമാം (20), ബീമാപള്ളി ടി.സി. 44/1429(1)ൽ സെയ്ദലി-ആരിഫാബീവി ദമ്പതികളുടെ മകനായ സനോഫർ (23) എന്നിവരാണ് മരിച്ചത്.

ചെവ്വാഴ്ച്ച രാത്രി കന്യാകുമാരി ശുചീന്ദ്രത്തിന് സമീപം ആനപ്പാലത്തിൽ വച്ച് ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിനെ മറ്റൊരു വാഹനം ഇടിച്ച് തെറിപ്പിച്ച ശേഷം നിർത്താതെ പോവുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ച് വീണ ഇരുവരെയും നാട്ടുകാർ ആശാരിപളളം സർക്കാർ മെഡിക്കൽ കോളേജ് ആസ്പത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. തുടർന്ന് പൊലീസ് ഇൻക്വസ്റ്റ് തയാറാക്കി പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി. ഇടിച്ചിട്ട വാഹനം നിറുത്താതെ പോയതിനെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ സംഭവം നടന്നതിന് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരുന്നതായി ശുചീന്ദ്രം പൊലീസ് പറഞ്ഞു. കെട്ടിടനിർമ്മാണ തൊഴിലാളിയായ ഇമാം ഫാറൂഖ് ശുചീന്ദ്രത്തുള്ള ബന്ധുവിന്റെ വീട്ടിൽ താമസിച്ചാണ് ജോലി നോക്കിവന്നിരുന്നത്. നാട്ടിൽ വന്ന് ചൊവ്വാഴ്ച രാത്രി തിരികേ പോകുമ്പോഴാണ് അപകടം ഉണ്ടായത്. ഇമാമിന്റെ സഹോദരങ്ങൾ: സുൈഹന, ഉമറുൽ ഫാറൂഖ്. സനോഫറിന്റെ സഹോദരൻ: സുൽഫിക്കർ. നാട്ടിൽ എത്തിച്ച മൃതദേഹങ്ങൾ ഇന്നലെ വൈകിട്ട് ബീമാപള്ളി മുസ്ലീം ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ ഖബറടക്കി.