പുതുക്കിയ പരീക്ഷാ തീയതി
2019 നവംബർ 21 ന് നടത്താനിരുന്ന രണ്ടാം സെമസ്റ്റർ ബി.എ/ബി.എസ‌്‌സി/ബി.കോം (സി.ബി.സി.എസ്.എസ്)/കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ് 2013 അഡ്മിഷന് മുൻപ്) ഡിഗ്രി പരീക്ഷകളുടെ `EN 1212.1/EN 1211.2/EN 1211.3 Modern English Grammer and Usage`, രണ്ടാം സെമസ്റ്റർ ബി.ബി.എ/ബി.എസ‌്‌സി/ബി.എ/ബി.കോം/ബി.സി.എ (കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ് - 2013 അഡ്മിഷന് മുൻപ്) ഡിഗ്രി പരീക്ഷകളുടെ `EN 1211.4 English II Writing and Presentation Skills` പേപ്പറുകൾ ഡിസംബർ 19 ലേക്ക് മാറ്റി.
പ്രാക്ടിക്കൽ
രണ്ടാം സെമസ്റ്റർ എം.എസ്‌സി സ്റ്റാറ്റിസ്റ്റിക്സ് പരീക്ഷയുടെ പ്രാക്ടിക്കൽ ഇന്നും നാളെയുമായി നടക്കും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാഫീസ്
യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗ് കാര്യവട്ടം, മൂന്നാം സെമസ്റ്റർ ബി.ടെക് ഡിഗ്രി (2018 സ്കീം) പരീക്ഷയുടെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. പിഴ കൂടാതെ 26 വരെയും 150 രൂപ പിഴയോടെ 29 വരെയും 400 രൂപ പിഴയോടെ ഡിസംബർ 2 വരെയും അപേക്ഷിക്കാം.