തിരുവനന്തപുരം : വീടില്ലാത്ത മുഴുവൻ മത്സ്യത്തൊഴിലാളികൾക്കും വീട് ലഭിക്കുന്ന നിലയിൽ ഭവനപദ്ധതി നടപ്പാക്കുക, 60 വയസ് കഴിഞ്ഞ മത്സ്യത്തൊഴിലാളികൾക്ക് അംശദായം തിരികെ നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു) സെക്രട്ടേറിയറ്റ് മാർച്ചും ധർണയും നടത്തി. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി വി. ശിവൻകുട്ടി ഉദ്‌ഘാടനം ചെയ്തു. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കൂട്ടായി ബഷീർ അദ്ധ്യക്ഷത വഹിച്ചു. പി.പി. ചിത്തരഞ്ജൻ, പുല്ലുവിള സ്റ്റാൻലി, ടി. മനോഹരൻ, കെ.കെ. രമേശൻ, ഇ. കെന്നഡി എന്നിവർ സംസാരിച്ചു. എഫ്. നഹാസ്, എ. സ്നാഹപ്പൻ, ഷീല റൊസാരിയോ, നിർമ്മല സെൽവരാജ്, സി. പയസ്, സി.പി. രാമദാസ്, സി.പി. കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു.