കഴക്കൂട്ടം : കഠിനംകുളം ഐ.പി.സി ആറ്റിങ്ങൽ സെന്റർ ഇവാഞ്ചലിസം ബോർഡിന്റെയും ഐ.പി.സി ബഥേൽ ശാന്തിപുരം സഭയുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തുന്ന തീരദേശ കൺവെൻഷൻ 21, 22, 23 തീയതികളിൽ ശാന്തിപുരം പുതുവലിൽ നടക്കും. ഉദ്ഘാടനം ഫാ.എച്ച്. അഗസ്റ്റിൻ നിർവഹിക്കും. ഫാ. അനീഷ് ചെങ്ങന്നൂർ, ഫാ. ഫെയ്ത്ത് ബ്ളസൻ, ഫാ. എബ്രഹാം ജോർജ്, ഫാ. ജെയിംസ് യോഹന്നാൻ, ഫാ. സാബു പത്രോസ് എന്നിവർ പങ്കെടുക്കും. തുടർന്ന് ഗാനശുശ്രൂഷ.