കാട്ടാക്കട:കാട്ടാക്കടയിൽ ലീഗൽ മെട്രോളജി വിഭാഗം താലൂക്കിന്റെ വിവിധ പ്രദേശങ്ങളിൽ പരിശോധന നടത്തി.പരിശോധനയിൽ കാട്ടാക്കടയിൽ 49രൂപ എം.ആർ.പി വിലയുള്ള സിഗരറ്റ് 69രൂപയ്ക്കുമാണ് വിൽക്കുന്നതെന്ന് കണ്ടെത്തി.കടയുടമ സിഗരറ്റ് വാങ്ങിയ ബില്ലും ഡിസ്ട്രിബ്യൂട്ടറും ആരെന്ന് നോക്കി നടപടിയ്ക്ക് ശുപാശ ചെയ്യുമെന്ന് താലൂക്ക് ലീഗൽ മെട്രോളജി ഇൻസ്പെക്ടർ ഷാജഹാൻ അറിയിച്ചു.