തിരുവനന്തപുരം : ലൈസൻസ്ഡ് എൻജിനിയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ ജില്ലാ സമ്മേളനം നാളെ രാവിലെ 10ന് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. ലെൻസ്‌ഫെഡ് ജില്ലാ പ്രസിഡന്റ് സജു .ഡി.എസ് അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന ട്രഷറർ സി.എസ്. വിനോദ്കുമാർ മുഖ്യപ്രഭാഷണം നടത്തും. എം.എൽ.എമാരായ കെ.എസ്. ശബരീനാഥൻ, കെ. ആൻസലൻ, നഗരാസൂത്രണ സ്റ്റാൻഡിംഗ് കമ്മിറ്റി ചായർമാൻ പാളയം രാജൻ, ലെൻസ്‌ഫെഡ് സംസ്ഥാന സെക്രട്ടറി പി.എം. സനിൽ കുമാർ എന്നിവർ വിശിഷ്ടാതിഥികളാകും. ലെൻസ്‌ഫെഡ് ഭാരവാഹികളായ ജോൺ ലൂയിസ്, ജയചന്ദ്രൻ .എ.കെ, എസ്. സലിം, സോമസുന്ദരം .പി, ബിനു സുബ്രഹ്മണ്യൻ, അനിൽകുമാർ .എ തുടങ്ങിയവർ സംസാരിക്കും.