തിരുവനന്തപുരം :സാഹിത്യകാരനും പണ്ഡിതനുമായിരുന്ന മാത്യു എം. കുഴുവേലി സ്മാരക തപാൽ സ്റ്റാമ്പ് ഇന്ന് മസ്‌കറ്റ് ഹോട്ടലിലെ സിംഫണി ഹാളിൽ വച്ച് 5.30ന് പ്രകാശനം ചെയ്യും. ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ ശാരദ സമ്പത്ത് സ്റ്റാമ്പ് പ്രകാശനം ചെയ്യും.മന്ത്രി ജി.സുധാകരൻ അദ്ധ്യക്ഷത വഹിക്കും.മന്ത്രി എ.കെ. ബാലൻ മുഖ്യപ്രഭാഷണം നടത്തും. മന്ത്രി ഇ. ചന്ദ്രശേഖരൻ സ്റ്റാമ്പ് ഏറ്റുവാങ്ങി സ്റ്റാമ്പിന്റെ വികസിത മാതൃക അനാച്ഛാദനം ചെയ്യും.ഡോ. ബാലൻ കുഴുവേലി, മുൻ കേന്ദ്ര മന്ത്രി മനോജ് കെ. സിൻഹ,എം.പി മാരായ സുരേഷ് ഗോപി,ശശി തരൂർ എം.എൽ.എ മാരായ ഒ.രാജഗോപാൽ,വി.കെ.പ്രശാന്ത്,മുൻ എം.പി സി.പി.നാരായണൻ,സർക്കാർ എൻസൈക്ലോപീഡിയ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ,ചെറിയാൻ ഫിലിപ്പ്,അഡ്വ.എസ്. സുരേഷ്,പ്രൊഫ.എം.ജി.ശശിഭൂഷൺ,ബി.കൃഷ്ണൻ നായർ,ഡോ.കെ.എ.വാസുക്കുട്ടൻ തുടങ്ങിയവർ സംസാരിക്കും.