rr

തിരുവനന്തപുരം: സംസ്ഥാന സ്വതന്ത്ര മത്സ്യ വിതരണ അനുബന്ധ തൊഴിലാളി ഫെഡറേഷന്റെ (എസ്.ടി.യു) നേതൃത്വത്തിൽ കേരളത്തിലെ മത്സ്യ വിതരണ അനുബന്ധ മേഖലകളിലെ തൊഴിലാളികൾ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടറിയേറ്റ് മാർച്ചും ധർണയും നടത്തി.

ദേശീയ ജനറൽ സെക്രട്ടറി റഹ്മത്തുള്ള സാഹിബ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് കെ.എം കോയ അദ്ധ്യക്ഷത വഹിച്ചു . എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് യു. പോക്കർ, എസ്.ടി.യു സംസ്ഥാന സെക്രട്ടറി മാഹീൻ അബൂബക്കർ, മത്സ്യ വിതരണ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കെ.എം കോയ, മത്സ്യ വിതരണ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ദാവൂദ് വർക്കല , മത്സ്യ വിതരണ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ട്രഷറർ കരീം തുടങ്ങിയവർ സംസാരിച്ചു. ക്ഷേമനിധി ബോർഡിൽ അടച്ച തുക തിരികെ നൽകുക, മത്സ്യ വിതരണ തൊഴിലാളികളുടെ ക്ഷേമനിധി പെൻഷൻ സമയബന്ധിതമായി വിതരണം ചെയ്യുക, പഞ്ഞ മാസത്തിൽ ഫ്രീ റേഷൻ നൽകുക, സ്ത്രീ തൊഴിലാളികളുടെ പ്രസവ രക്ഷയ്ക്കുള്ള 750 രൂപ എന്നുള്ളത് 1500 രൂപ ആക്കുക, വാർദ്ധക്യകാല പെൻഷൻ 3000 രൂപയ്ക്ക് ഉയർത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ നടത്തിയത്.