തിരുവനന്തപുരം: വിധവാ പെൻഷൻ 5000 രൂപയായി വർദ്ധിപ്പിക്കുക, വീടും സ്ഥലവും ഇല്ലാത്തവർക്ക് ലഭ്യമാക്കുക, വിധവാ സെല്ലിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുക, മക്കൾക്ക് സൗജന്യ വിദ്യാഭ്യാസവും സ്‌കോളർഷിപ്പും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് വിധവാ വെൽഫെയർ ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടേറിയറ്റ് പടിക്കൽ ധർണ നടത്തി. റോഷി അഗസ്റ്റിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി കെ.എസ്.രമേഷ്ബാബു, പ്രസിഡന്റ് കെ.കെ.വനജ, ഭാരവാഹികളായ കനകമ്മ സുകുമാരദാസ്, തങ്കമ്മ കൃഷ്ണൻ, വത്സല രാജപ്പൻ, ബി.എം.സൈനബ, സി.പി.ദീപ, നെജുമ അസീസ്, ചിന്നമ്മ ദേവസ്യ, സരസ്സമ്മ മനോഹരൻ തുടങ്ങിയവർ സംസാരിച്ചു.