mourinjho
mourinjho

മൗറീന്യോ ടോട്ടൻഹാം കോച്ച്

ലണ്ടൻ : ഈ സീസണിൽ ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാളിൽ 14-ാം സ്ഥാനത്തേക്ക് താഴ്ന്നതിനെ തുടർന്ന് ഇംഗ്ളീഷ് ക്ളബ് ടോട്ടൻഹാം ഹോട്സ്‌പർ പരിശീലക സ്ഥാനത്തു നിന്ന് മൗറീഷ്യോ പൊച്ചെട്ടിനോയെ പുറത്താക്കി ഹൊസെ മൗറീന്യോയെ നിയമിച്ചു. 2014ൽ ടോട്ടൻഹാമിലെത്തിയ പൊച്ചെട്ടിനോ ഇതുവരെ ക്ളബിന് ഒരു ട്രോഫി പോലും നേടിക്കൊടുത്തില്ലെങ്കിലും കഴിഞ്ഞ സീസൺ ചാമ്പ്യൻസ് ലീഗ് ഫൈനൽ വരെ എത്തിച്ചിരുന്നു. എന്നാൽ പുതിയ സീസണിൽ ആദ്യ 12 മത്സരങ്ങളിൽ മൂന്ന് വിജയങ്ങൾ മാത്രമാണ് നേടാനായത്.

എഫ്.സി. പോർട്ടോ, ചെൽസി, ഇന്റർമിലാൻ, റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ യുണൈറ്റഡ് തുടങ്ങിയ ക്ളബുകളുടെ മുൻ പരിശീലകനായ മൗറീന്യോ കഴിഞ്ഞ ഡിസംബറിൽ മാഞ്ചസ്റ്ററിൽ നിന്ന് പുറത്താക്കപ്പെട്ടശേഷം മൗറീന്യോ മറ്റൊരു ചുമതലയും ഏറ്റെടുത്തിരുന്നില്ല. ശനിയാഴ്ച വെസ്റ്റ് ഹാമിനെതിരായ മത്സരത്തിൽ മൗറീന്യോ ടോട്ടൻഹാമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കും.

ശരീരം പറയുമ്പോൾ നിറുത്തും : ഫെഡറർ

ബ്യൂണസ് അയേഴ്സ് : പ്രൊഫഷണൽ ടെന്നിസിൽ നിന്ന് വിരമിക്കുന്നതിനെക്കുറിച്ച് താൻ തീരുമാനമെടുത്തിട്ടില്ലെന്ന് വീണ്ടും വ്യക്തമാക്കി മുൻ ലോക ഒന്നാം നമ്പർ താരം റോജർ ഫെഡറർ. മതിയാക്കാൻ സമയമായെന്ന് തന്റെ ശരീരം പറയുന്നതുവരെ കളിക്കുമെന്നും 38 കാരനായ ഫെഡർ പറഞ്ഞു.

വെയിൽസിന് യോഗ്യത

ലണ്ടൻ : കഴിഞ്ഞ ദിവസം നടന്ന യോഗ്യതാ മത്സരത്തിൽ ഹംഗറിയെ 2-0ത്തിന് കീഴടക്കി വെയിൽസ് 2020ലെ യൂറോ കപ്പ് ഫുട്ബാളിന് യോഗ്യത നേടി. യോഗ്യത നേടുന്ന 20-ാമത്തെ ടീമാണ് വെയിൽസ്. കഴിഞ്ഞ ദവസം നടന്ന മറ്റ് യോഗ്യതാ മത്സരങ്ങളിൽ ജർമ്മനി 6-1 ന് വടക്കൻ അയർലൻഡിനെയും ബെൽജിയംഇതേ സ്കോറിന് സൈപ്രസിനെയും തോൽപ്പിച്ചു.

ശ്രീകാന്ത് സമീർ മുന്നോട്ട്

ഗ്വാംഗ്ജു : കൊറിയ മാസ്റ്റേഴ്സ് ബാഡ്മിന്റണിൽ ഇന്ത്യൻ താരങ്ങളായ കെ. ശ്രീകാന്തിനും സമീർ വെർമ്മയ്ക്കും ആദ്യ റൗണ്ടിൽ വിജയം. ഹോംഗ് കോംഗിന്റെ വോംഗ് വിംഗ് കിവിൻ സെന്റിനെ 21-18, 21-17 നാണ് ശ്രീകാന്ത് കീഴടക്കിയത്.

ആ ക്ളബും മറഡോണ വിട്ടു

ബ്യൂണസ് അയേഴ്സ് : അർജന്റീനിയൻ സൂപ്പർ ലിഗ് ക്ളബ് ജിംനേഷ്യയുടെ പരിശീലക സ്ഥാനത്തു നിന്നും മറഡോണ പടിയിറങ്ങി. സ്ഥാനമേറ്റ് മൂന്ന് മാസത്തിനമാണ് മറഡോണ ക്ളബ് വിടുന്നത്. ക്ളബ് മാനേജ്മെന്റിലെ തർക്കത്തിന്റെ പേരിലാണ് മറഡോണ മാറിയതെന്നാണ് വിവരം.

ആണുങ്ങൾ കരഞ്ഞാലെന്താ കുഴപ്പമെന്ന് സച്ചിൻ

ന്യൂഡൽഹി : പുരുഷ കേസരികൾ കണ്ണീരടക്കിപ്പിടിക്കുന്ന കരുത്തൻമാരാണെന്ന വിചാരം മാറ്റാൻ സമയമായെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റർ സച്ചിൻ ടെൻഡുൽക്കർ. അന്താരാഷ്ട്ര പുരുഷ വാരത്തോട് അനുബന്ധിച്ച് എഴുതിയ തുറന്ന കത്തിലാണ് സച്ചിന്റെ ഈ അഭിപ്രായം. പുരുഷന്റെ കണ്ണീർ മറ്റുള്ളവർ കാണുന്നതിൽ നാണക്കേടൊന്നുമില്ലെന്നും സച്ചിൻ പറയുന്നു.

മത്സര ഷെഡ്യൂൾ

ട്വന്റി - 20 കൾ

1. ഡിസംബർ 6 - മുംബയ്

2. ഡിസംബർ 8 - തിരുവനന്തപുരം

3. ഡിസംബർ 11 - ഹൈദാബാദ്

ഏകദിനങ്ങൾ

1. ഡിസംബർ 15 - ചെന്നൈ

2. ഡിസംബർ 18 - വിശാഖപട്ടണം

3. ഡിസംബർ 22 - കട്ടക്ക്