അടിമാലി : തിരുവനന്തപുരം പേരുർക്കട എസ് എ പി ക്യാമ്പിലെ അസി.കമൻഡാന്റ് ഇരുമ്പുപാലം ചില്ലിത്തോട് മാർക്കര എം. ബി സദാശിവന് (49) തറവാട് വളപ്പിൽ ഔദ്യോഗിക ബഹുമതികളോടെ യാത്രാ മൊഴി .എസ് എ പി ആംഡ് ബറ്റാലിയന്റെയും ഇടുക്കി ജില്ല സായുധ സേനയുടെയും ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്ക്കാരച്ചടങ്ങുകൾ നടന്നത്. എസ്എ പി കമൻഡാന്റ് വിമൽ ,കെ.എ പി അഞ്ചാം ബെറ്റാലിയൻ അസി.കമൻഡാന്റ് ചാക്കോ ,മുന്നാർ ഡിവൈ.എസ് .പി രമേശ് കുമാർ ഉൾപ്പടെ നിരവധി പൊലീസ് ഓഫീസർമാർ സംബന്ധിച്ചു. വൻ ജനാവലിയാണ് ലോക പൊലീസ് മീറ്റിലടക്കം ഇടുക്കിയുടെ പേര് പ്രശസ്തമാക്കിയ എം. ബി. സദാശിവന്റെ ഭൗതിക ദേഹം ഒരുനോക്കുകാണാൻ എത്തിയത്..