തിരുവനന്തപുരം: ഡിസംബർ 6 മുതൽ 13 വരെ കേരള സംസ്ഥാന ചലച്ചിത്ര അക്കാഡമി സംഘടിപ്പിക്കുന്ന 24 ാമത് ഐ.എഫ്.എഫ്.കെയിൽ പങ്കെടുക്കുന്നതിനായി മന്ത്രി എ.കെ.ബാലൻ ഇന്ന് ഡെലിഗേറ്റ് രജിസ്‌ട്രേഷൻ നടത്തും. ചലച്ചിത്ര അക്കാഡമി ചെയർമാൻ കമലിന് ഡെലിഗേറ്റ് ഫീ ആയ 1000 രൂപ കൈമാറിയാണ് മന്ത്രി മേളയിലെ പ്രതിനിധിയായി രജിസ്റ്റർ ചെയ്യുന്നത്. ഇന്ന് വൈകിട്ട് 5ന് മന്ത്രിയുടെ ചേംബറിൽ നടക്കുന്ന ചടങ്ങിൽ ചലച്ചിത്ര അക്കാഡമി സെക്രട്ടറി മഹേഷ് പഞ്ചു, വൈസ് ചെയർപേഴ്‌സൺ ബീനാപോൾ തുടങ്ങിയവർ പങ്കെടുക്കും.