തിരുവനന്തപുരം: ജയമോൻ ജോസഫ് രചിച്ച 'ഇടവഴിയിലൂടെ' എന്ന നോവൽ കർദ്ദിനാൾ മാർ ക്ലീമിസ്‌ കാതോലിക്ക ബാവ ഡോ. ജോർജ് ഓണക്കൂറിനു നൽകി പ്രകാശനം ചെയ്തു. പ്രസ് ക്ലബിൽ നടന്ന പ്രകാശനച്ചടങ്ങ് പ്രഭാത് ബുക്ക് ഹൗസ് ചെയർമാൻ സി. ദിവാകരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജനറൽ മാനേജർ എസ്. ഹനീഫാ റാവുത്തർ അദ്ധ്യക്ഷനായിരുന്നു. ​പി.കെ. സുരേഷ്‌കുമാർ, വി.എസ്. ഹരീന്ദ്രനാഥ്, കല്ലിയൂർ ഗോപകുമാർ എന്നിവർ സംസാരിച്ചു.