വടകര: കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ സഹോദരീഭർത്താവ് ചോമ്പാല കാവേരിയിൽ പി.പി.ഭാസ്കരൻ (81) നിര്യാതനായി. ഭാരത് ഹെവി ഇലക്‌ട്രിക്കൽസ് ലിമിറ്റഡ് റിട്ട. ഉദ്യോഗസ്ഥനാണ്. ഭാര്യ: ഇന്ദിര. മക്കൾ: ധന്യ അജിത് (ശ്രീ നാരായണ ഹയർ സെക്കൻഡറി സ്കൂൾ, വടകര), അർജുൻ ഭാസ്കർ (സിൻഡിക്കേറ്റ് ബാങ്ക്, ഇരിട്ടി ). മരുമക്കൾ: പ്രൊഫ.അജിത് കുമാർ (ബോട്ടണി ഡിപ്പാർട്ട്മെന്റ്, മടപ്പള്ളി ഗവ.കോളജ് ), ഡോ.ദ്യുതി അർജുൻ (ഡെന്റൽ സർജൻ).