തിരുവനന്തപുരം: സൗത്ത് സോൺ സഹോദയ കിഡ്‌സ് ഫെസ്റ്റിൽ ചേങ്കോട്ടുകോണം ശ്രീനാരായണ പബ്ലിക് സ്‌കൂളിന് ആറാംസ്ഥാനം നേടി. ലളിതഗാനത്തിന് ഗൗരി നന്ദനയും (രണ്ടാംക്ലാസ്) ഇംഗ്ലീഷ് ആക്ഷൻ സോംഗിന് യു.കെ.ജി വിദ്യാർത്ഥികളും ഒന്നാം സ്ഥാനം നേടിയപ്പോൾ ലളിതഗാനത്തിന് അവന്തികയും (യു.കെ.ജി) സമൂഹനൃത്തത്തിന് യു.കെ.ജി വിദ്യാർത്ഥികളും രണ്ടാംസ്ഥാനം നേടി. കഥാകഥനത്തിന് ശിവദ ഷാജി (യു.കെ.ജി) മൂന്നാംസ്ഥാനം നേടി. ദേശീയഗാനം, ഇംഗ്ലീഷ് നഴ്‌സറി ഗാനം എന്നിവയ്ക്ക് യു.കെ.ജി വിദ്യാർത്ഥികൾ മൂന്നാംസ്ഥാനം കരസ്ഥമാക്കി. അദ്ധ്യാപകരായ ഷൈജ എൻ.എസ്, പ്രീത ജി.എസ്, ദിവ്യ, ധനുസ് വാസു, പ്രൈമറി, കെ.ജി അദ്ധ്യാപകർ തുടങ്ങിയവരുടെ കൂട്ടായ പരിശ്രമത്തിലൂടെയാണ് വിജയം നേടാനായതെന്ന് സ്‌കൂൾ പ്രിൻസിപ്പൽ പി.കെ. ശ്രീകല പറഞ്ഞു. വിജയികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റും സ്‌കൂൾ അസംബ്ലിയിൽ വിതരണം ചെയ്തു.