palia

കിളിമാനൂർ: പള്ളിക്കൽ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ബ്ലോക്ക് പഞ്ചായത്ത് നൽകിയ പാലിയേറ്റീവ് ഉപകരണങ്ങളുടെ വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈജു ദേവ് നിർവഹിച്ചു. പള്ളിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അടുക്കൂർ ഉണ്ണി അദ്ധ്യക്ഷനായ ചടങ്ങിൽ മെഡിക്കൽ ഓഫീസർ ഡോ. ജയറാം ദാസ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബേബി സുധ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹസീന, പഞ്ചായത്തംഗങ്ങളായ നാസർ, പുഷ്പലത, മുത്തലിബ് എന്നിവർ പങ്കെടുത്തു.