gk

1. ഭക്ഷണത്തിൽ നിന്നും ശരീരത്തിന് ലഭിക്കുന്ന ഊർജ്ജത്തിന്റെ അളവ് രേഖപ്പെടുത്താനുള്ള യൂണിറ്റേത്?

കലോറി

2. ശരീരത്തിന് ഏറ്റവുമധികം ഊർജ്ജം നൽകാൻ കഴിയുന്ന പോഷകമേത്?

കൊഴുപ്പ്

3. ശരീരത്തിന്റെ സുഗമമായ പ്രവർത്തനത്തിനുവേണ്ട പോഷകങ്ങളേവ?

ധാതുക്കൾ

4. മാംസ്യത്തിന്റെ കുറവുമൂലം കുട്ടികളിലുണ്ടാവുന്ന രോഗമേത് ?

ക്വാഷിയോർക്കർ

5. ഭക്ഷണത്തെ ശരീരം ഊർജ്ജമാക്കി മാറ്റുന്ന പ്രവർത്തനത്തിലെ പ്രധാന രാസനിയന്ത്രണ ഘടകങ്ങളേവ?

വിറ്റാമിനുകൾ

6. കൊഴുപ്പിൽ ലയിക്കുന്ന വിറ്റാമിനുകളേവ?

വിറ്റാമിൻ എ, ഡി. ഇ, കെ

7.തയാമൈൻ എന്നും അറിയപ്പെടുന്ന വിറ്റാമിനേത്?

വിറ്റാമിൻ ബി1

8. പാൽ, പാൽക്കട്ടി എന്നിവയിൽ ധാരാളമായി അടങ്ങിയിട്ടുള്ള ജീവകമേത്?

ജീവകം ബി 2

9. പൈറിഡോക്സിൻ എന്നും അറിയപ്പെടുന്ന വിറ്റാമിനേത്?

വിറ്റാമിൻ ബി 6

10. ശരീരത്തിൽ രക്തനിർമ്മിതിക്ക് ആവശ്യമായ വിറ്റാമിനേത്?

ഫോളിക് ആസിഡ്

11. അസ്‌കോർബിക് ആസിഡ് എന്നറിയപ്പെടുന്ന വിറ്റാമിനേത്?

വിറ്റാമിൻ സി

12. രക്തക്കുഴലുകൾ, മോണ എന്നിവയുടെ ആരോഗ്യത്തിൽ വലിയ പങ്കുള്ള വിറ്റാമിനേത്?

വിറ്റാമിൻ സി

13. മങ്ങിയ വെളിച്ചത്തിൽ കാഴ്ച കുറയുന്ന രോഗമേത്?

മാലക്കണ്ണ് അഥവാ നിശാന്ധത

14. വിറ്റമിൻ ബി 3-യുടെ അഭാവത്തിലുണ്ടാവുന്ന രോഗമേത്?

പെല്ലാഗ്ര

15. അസ്ഥികൾ, പല്ലുകൾ എന്നിവയുടെ വളർച്ചയിൽ പരമപ്രധാനമായ വിറ്റാമിനേത് ?

വിറ്റാമിൻ ഡി

16. പച്ചക്കറികളിലൊന്നിലും ഇല്ലാത്ത ജീവകമേത്?

ജീവകം ഡി

17. ടോക്കോഫിറോൾ എന്നറിയപ്പെടുന്ന വിറ്റാമിനേത്?

വിറ്റാമിൻ ഇ

18. ഏത് വിറ്റാമിന്റെ അഭാവമാണ് വന്ധ്യതയ്ക്കിടയാക്കുന്നത്?

വിറ്റാമിൻ ഇ

19. വിറ്റാമിൻ സിയുടെ കുറവുമൂലമുള്ള രോഗമേത്?

സ്‌കർവി

20. വിറ്റാമിൻ കെ അറിയപ്പെടുന്ന മറ്റൊരു പേരെന്ത്?

ഫില്ലോക്വിനോൺ

21. ശരീരത്തിന് ശേഖരിച്ചുവയ്ക്കാൻ കഴിയുന്ന വിറ്റാമിനുകളേവ?

വിറ്റാമിൻ എ, ഡി, ഇ, കെ

22. ശരീരത്തിൽ കാത്സ്യം, ഫോസ്‌ഫറസ് തുടങ്ങിയ ധാതുക്കളുടെ ആഗിരണം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന വിറ്റാമിനേത് ?

വിറ്റാമിൻ ഡി