ചിറയിൻകീഴ്: മാലിന്യകൂമ്പാരമായി കിടന്നിരുന്ന ചിറയിൻകീഴ് റെയിൽവേ സ്റ്റേഷൻ - ബസ് സ്റ്റാൻഡ് പരിസരം ഡി.വൈ.എഫ്.ഐ ശാർക്കര - ചിറയിൻകീഴ് മേഖലാ കമ്മിറ്റികൾ സംയുക്തമായി ശുചീകരിച്ചു. ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ സുഭാഷ് നിർവഹിച്ചു. സി.പി.എം ഏരിയാകമ്മിറ്റി അംഗങ്ങളായ വി.വിജയകുമാർ, പി.മണികണ്ഠൻ, പി.മുരളി, ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ ജി.വ്യാസൻ, സി.രവീന്ദ്രൻ, കെസി.ഇ.യു നേതാക്കളായ ജി.വിജയകുമാർ, കെ.മോഹനൻ തുടങ്ങിയവർ പങ്കെടുത്തു. രാവിലെ ഏഴു മണി മുതൽ ആരംഭിച്ച ശുചീകരണം വൈകിട്ട് 4ന് സമാപിച്ചു. ജെ.സി.ബി ഉപയോഗിച്ച് 150 ഓളം ട്രിപ്പിലായാണ് മാലിന്യം നീക്കിയത്. അമ്പതോളം ഡി.വൈ.എഫ്.ഐ പ്രവർത്തകർ ശുചീകരണത്തിൽ പങ്കെടുത്തു.