തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിന് കീഴിൽ മൂവാറ്റുപുഴ മണ്ഡലത്തിൽ മോഡൽ റസിഡൻഷ്യൽ സ്‌കൂൾ ആരംഭിക്കുന്നതിനുള്ള നിർദ്ദേശം ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി എ.കെ.ബാലൻ നിയമസഭയെ അറിയിച്ചു. എറണാകുളം കല്ലൂർക്കാട്, ഏനാനല്ലൂർ വില്ലേജുകളിൽ റവന്യൂ വകുപ്പിന്റെ കൈവശമുള്ള 12.95ഏക്കർ സ്ഥലമാണ് മോഡൽ റസിഡൻഷ്യൽ സ്‌കൂൾ സ്ഥാപിക്കാൻ കണ്ടെത്തിയത്. ഈ സ്ഥലത്തിന്റെ ഉടമസ്ഥത സംബന്ധിച്ച തർക്കം ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഹൈക്കോടതി ഉത്തരവ് വന്ന ശേഷമേ തുടർനടപടികൾ സ്വീകരിക്കുവാൻ കഴിയൂവെന്ന് എൽദോ എബ്രഹാമിന്റെ സബ്‌മിഷന് മന്ത്രി മറുപടി നൽകി.