train-time-

തിരുവനന്തപുരം: ഇരിങ്ങാലക്കുട മുതൽ ചാലക്കുടി വരെ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ തിങ്കൾ മുതൽ ഡിസംബർ ഒന്നുവരെ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം. തിങ്കളാഴ്ചയും 28 മുതൽ ഡിസംബർ ഒന്നുവരെയുമാണ് നിയന്ത്രണം.

കണ്ണൂർ - എറണാകുളം ഇന്റർസിറ്റി തൃശ്ശൂരിൽ യാത്ര അവസാനിപ്പിക്കും. ഗുരുവായൂരിൽ നിന്നുള്ള ചെന്നൈ എഗ്മൂർ പുറപ്പെടാൻ ഒരുമണിക്കൂർ വൈകും. തിരുവനന്തപുരത്തേക്കുള്ള മംഗലാപുരം എക്സ്‌പ്രസ് ഒരുമണിക്കൂറും അമൃത അര മണിക്കൂറും വേരാവൽ എക്സ്‌പ്രസ് 1.50 മണിക്കൂറും വൈകും. കൊച്ചുവേളിക്കുള്ള രാജ്യറാണി 15 മിനിറ്റും ശ്രീഗംഗാനഗർ 1.50 മണിക്കൂറും ഹൈദരാബാദ് സ്പെഷ്യൽ ഒന്നേകാൽ മണിക്കൂറും വൈകിയേ പുറപ്പെടൂ.

എറണാകുളത്തേക്കുളള ഒാഖി എക്സ്‌പ്രസ് 1.50 മണിക്കൂറും പാട്ന ഒന്നേകാൽ മണിക്കൂറും നാഗർകോവിലിലേക്കുള്ള ഗാന്ധിധാം 1.50 മണിക്കൂറും വൈകിയാണ് പുറപ്പെടുക.