canteen

പാലോട്: വനം വകുപ്പിന്റെ നിയന്ത്രണത്തിൽ ഉള്ള മങ്കയം എക്കോ ടൂറിസം സഞ്ചാരികളുടെ പറുദീസയാകുന്നു. വനഭംഗി ആസ്വദിച്ചുകൊണ്ട് യാത്ര ചെയ്തു ടൂറിസം കേന്ദ്രത്തിലെത്തുമ്പോൾ സഞ്ചാരികൾക്കു കുളിർമയേകി മങ്കയം വെള്ളച്ചാട്ടം. ടൂറിസം ഗൈഡുമാരുടെ നിയന്ത്രണത്തിൽ വെള്ളച്ചാട്ടം ആസ്വദിച്ചു കുളിക്കാനുള്ള സൗകര്യം ഉണ്ടാക്കിയിട്ടുണ്ട്. ഞായറാഴ്ച മുതൽ വനശ്രീ ക്യാന്റീനിന്റെ പ്രവർത്തനം ആരംഭിക്കും. തിങ്കൾ മുതൽ ട്രക്കിങ് ആരംഭിക്കും. ഗ്രുപ്പുകളായി ഗൈഡിന്റെ നിയന്ത്രണങ്ങൾ നിശ്ചത ഫീസ് വനം വകുപ്പിന് നൽകിയാൽ വനത്തിലൂടെ ആസ്വാദ്യകരമായ ഒരു യാത്ര ഉറപ്പ്. ആനക്കൂട്ടങ്ങളും, കാട്ടുപന്നി, കുരങ്ങ്, മ്ലാവ്, കാട്ടുപോത്ത്‌ എന്നിവയെ നേരിൽ കാണാനും കഴിയും.