ലണ്ടൻ: വിശന്നുകരഞ്ഞ കുഞ്ഞിന് അച്ഛൻ മുലയൂട്ടി. കഴിഞ്ഞദിവസം ട്വിറ്ററിലാണ് രസകരമായ ഈ വീഡിയോ ആദ്യമായി പ്രത്യക്ഷപ്പെട്ടത്.എവിടെ നടന്ന സംഭമാണെന്ന് വ്യക്തമല്ലെങ്കിലും ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ തകർത്തോടുകയാണ്. അമ്മ അടുത്തില്ലാത്തപ്പോൾ നിറുത്താതെ കരഞ്ഞ കുഞ്ഞിനെ സമാധാനിപ്പിക്കാനാണ് യുവാവായ അച്ഛൻ ഇൗ നമ്പരിട്ടത്.
അവളുടെ അമ്മ പുറത്തുപോയി, അവളാണെങ്കിൽ പാൽക്കുപ്പിയിൽ പാല്‍ കുടിക്കുകയുമില്ല. അതുകൊണ്ട് എനിക്കീ തന്ത്രം പ്രയോഗിക്കേണ്ടിവന്നു എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റുചെയ്തത്.
ടീ ഷർട്ടിനുള്ളിലൂടെ പാൽക്കുപ്പി കടത്തി ഒറിജിനലായി മുലയൂട്ടുന്നത് പോലെ ചെയ്താണ് അച്ഛൻ കുഞ്ഞിനെ പറ്റിക്കുന്നത്. തുടക്കത്തിൽ ചില്ലറ വൈഷമ്യങ്ങൾ കാണിച്ചെങ്കിലും അല്പം കഴിഞ്ഞ കുഞ്ഞ് പാല്‍ കുടിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.
എന്തായാലും ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ നാൽപ്പത് ലക്ഷത്തിലധികം പേരാണ് സെക്കൻഡുകൾ മാത്രം ദൈർഘ്യമുള്ള ഈ വീഡിയോ കണ്ടത്. ആയിരക്കണക്കിന് പേർ അഭിനന്ദനങ്ങളുമായി വീഡിയോ പങ്കുവയ്ക്കുകയും ചെയ്തു.അച്ഛന്മാർക്ക് ഇതൊരു കിടിലൻ മാതൃകയാണെന്നാണ് വീഡിയോ കണ്ട പലരും കുറിക്കുന്നത്.ഇൗ ഐഡിയ കണ്ടുപിടിച്ചയാളെ നമിക്കണം എന്നാണ് മറ്റുചിലരുടെ കമന്റ്.വീഡിയോ മാരകവൈറലായി മുന്നേറുകയാണെങ്കിലും അച്ഛനെയും മകളെയും കുറച്ചുള്ള കൂടുതൽ വിവരങ്ങൾ വ്യക്തമല്ല.
He said
— StanceGrounded (@_SJPeace_) November 17, 2019
"Her mama gone and she wouldn’t take the bottle, so I had to trick her" 😂😂😂
This is so funny, i'm crying 😂.
DAD of the YEAR ❤ pic.twitter.com/HVK7f8LbV6