തിരുവനന്തപുരം : കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനം ഭാഗ്യമാല ആഡിറ്റോറിയത്തിൽ നടന്നു. സംസ്ഥാന പ്രസിഡന്റ് വി.കെ.സി മമ്മദ്കോയ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. സമിതി ജില്ലാ പ്രസിഡന്റ് എൻ. സുധീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഇ.കെ.നായനാർ ചാരിറ്റബിൾ ട്രസ്റ്റ് അന്നദാനഫണ്ടിന്റെ ലിസ്റ്റ് സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഏറ്റുവാങ്ങി. ദേശാഭിമാനി വരിസംഖ്യ സമിതി ജില്ലാ രക്ഷാധികാരി വി.ശിവൻകുട്ടിക്ക് കൈമാറി. സംസ്ഥാന സെക്രട്ടറി ഇ.എസ്‌. ബിജു സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി വി.പാപ്പച്ചൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ സി.രാമകൃഷ്ണൻ നായർ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. കെ.ആൻസലൻ എം.എൽ.എ പങ്കെടുത്തു. ജില്ലാ സെക്രട്ടറി വി.പാപ്പച്ചൻ സ്വാഗതവും സംസ്ഥാന ജോയിന്റ് സെക്രട്ടറി ടി.വി.ബൈജു നന്ദിയും പറഞ്ഞു.