തിരുവനന്തപുരം: മെഡിക്കൽകോളേജിലും എസ്.എ.ടിയിലും കുടുംബശ്രീവഴി നിയമനം നൽകിയ രണ്ടാം ഗ്രേഡ് അറ്റൻഡർമാരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് കുടുംബശ്രീ പ്രൊമോട്ടേഴ്സ് ഹോസ്പിറ്റൽ വർക്കേഴ്സ് യൂണിയൻ ഇന്നലെ സെക്രട്ടേറിയറ്റിന് മുന്നിൽ ധർണ നടത്തി. എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പട്ടം ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. ജി.ആർ. അനിൽ, സോളമൻ വെട്ടുകാട്, മീനാങ്കൽ കുമാർ, എം. രാധാകൃഷ്ണൻനായർ, കെ.എസ്. മധുസൂദനൻനായർ, പി.എസ്. നായിഡു, സുനിൽ മതിലകം, മൈക്കിൾ ബാസ്റ്റ്യൻ, ഗീതാ സുധാകരൻ, കെ.കെ. പുഷ്പവല്ലി, സി. രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. എസ്. അജിത, വത്സല .ടി, എസ്. പുഷ്പലത, ചിത്രലേഖ തുടങ്ങിയവർ നേതൃത്വം നൽകി.