തിരുവനന്തപുരം : പൊലീസ് പെൻഷണേഴ്‌സ് വെൽഫെയർ അസോസിയേഷൻ ജില്ലാ സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു. ജില്ലാ പ്രസിഡന്റ് ആർ. രാധാകൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം. പ്രഭാകരൻ നായർ, എ.എം. ഇസ്മായിൽ, എം. സോമൻ നായർ, വി. ബാബുരാജ്, സെക്രട്ടറി പി. വാസുദേവൻ നായർ, കെ. കുമാരപിള്ള, പ്രഭുലൻ .ടി, അനിൽതമ്പി എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ഭാരവാഹികളായി എം. പ്രഭാകരൻ നായർ (ചെയർമാൻ), എ.എം. ഇസ്മായിൽ, വി. ബാബുരാജ്, ടി. അനിൽതമ്പി (വൈസ് ചെയർമാൻമാർ) എന്നിവരെ തിരഞ്ഞെടുത്തു. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയ നിർമ്മാണത്തിന് വേണ്ടി പ്രവർത്തിച്ചവരിൽ ജീവിച്ചിരിക്കുന്ന മുൻ പൊലീസ് ഉദ്യോഗസ്ഥരെ ആദരിക്കുന്നതിനായി 'ഹൃദയപൂർവം" എന്ന പരിപാടി സംഘടിപ്പിക്കും.