ven-ja

വെഞ്ഞാറമൂട്: കുപ്പിക്കഴുത്ത് പോലെ ഇടുങ്ങിയ വെഞ്ഞാറമൂട് ജംഗ്ഷനിൽ പുറമ്പോക്ക് ഭൂമി ഏറ്റെടുക്കാത്തത് കാരണം ഓs നിർമ്മാണം അനിശ്ചിതമായി നീളുന്നു. പുല്ലമ്പാറ റോഡും, ആറ്റിങ്ങൽ റോഡും, സംസ്ഥാന പാതയും സന്ധിക്കുന്ന വെഞ്ഞാറമൂട് ജംഗ്ഷനിൽ മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്ക് നിത്യസംഭവമാണ്. ടൗൺഒഴികെയുള്ള ഭാഗങ്ങൾ വികസിപ്പിച്ചങ്കിലും പുറമ്പോക്ക് ഭൂമി ഏറ്റെടുക്കാൻ കഴിയാത്തതിനാൽ റോഡിന്റെ വീതി കൂട്ടലും ഓട നിർമ്മാണവും തടസപ്പെട്ട് കിടക്കുകയാണ്.മഴക്കാലത്ത് നാല് റോഡുകളിൽ നിന്നായി എത്തുന്ന വെള്ളം ഒഴുകി പോകാനാകാതെ ടൗൺ വെള്ളത്തിൽ മുങ്ങുന്ന അവസ്ഥയാണ് . ഇത് കാരയി. മുട്ടോളം വെള്ളത്തിൽ നിന്നാണ് പൊലീസുകാർ ട്രാഫിക് പോലും നിയന്ത്രിക്കുന്നത്. മൂവായിരത്തിലധികം കുട്ടികൾ പഠിക്കുന്ന ഗവ.ഹയർ സെക്കൻഡറി സ്കൂളും സ്ഥിതി ചെയ്യുന്നത് ടൗണിലാണ്. കുത്തിയൊലിച്ചെത്തുന്ന വെള്ളത്തിൽ സ്കൂൾ കുട്ടികൾ വീഴുന്നത് കണ്ടു നിൽക്കാനേ നാട്ടുകാർക്ക് ആവുന്നുള്ളൂ.

2-ാം ഘട്ട റോഡ് വികസനത്തിനായി പുറമ്പോക്ക് ഭൂമിയും ,കൈയ്യേറ്റ ഭൂമിയും ഒക്കെ അളന്ന് തിട്ടപ്പെടുത്തിയിട്ട് മൂന്ന് വർഷത്തോളം ആയെങ്കിലും ഇവ ഇനിയും ഏറ്റെടുത്തിട്ടില്ല. ടൗൺ കഴിഞ്ഞാൽ സംസ്ഥാന പാതയുടെ ഇരു ഭാഗങ്ങളിലും ആറ് വരി പാതയുടെ വീതി ഉണ്ടങ്കിലും ടൗണിൽ എത്തുമ്പോൾ ഇത് വെറും പത്ത് മീറ്ററായി ചുരുങ്ങിയ അവസ്ഥയിലാണ്. പുറമ്പോക്ക് ഭൂമി ഇനിയും ഏറ്റെടുക്കാത്തതാണ് ഇവിടെ ഓട നിർമാണം തടസ്സപ്പെടുന്നതെന്ന് അറിയുന്നു. അടിയന്തരമായി അളന്ന് തിട്ടപ്പെടുത്തിയ പുറമ്പോക്ക് ഭൂമി ഏറ്റെടുത്ത് ഓട നിർമ്മാണം ഉൾപ്പെടെ വികസന പ്രവർത്തനങ്ങൾ നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

കൈയേറ്റ ഭൂമി അളന്നിട്ട് വർഷം 3

2005

പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള കെ.എസ്.ടി.പി.യുടെ ആഭിമുഖ്യത്തിൽ തൈക്കാട് മുതൽ ചെങ്ങന്നൂർ വരെയുള്ള റോഡ് വികസനം ഏറ്റെടുത്തിരുന്നു. ഇതനുസരിച്ച് കയ്യേറ്റങ്ങളും പുറമ്പോക്ക് ഭൂമിയും ഏറ്റെടുത്താണ് വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കി തുടങ്ങിയത്. ടൗണിന്റെ മുന്നൂറ്റി അൻപതോളം മീറ്റർ ഒഴികെ മറ്റിടങ്ങളിലൊക്കെ പുറമ്പോക്ക് ഭൂമി ഏറ്റെടുത്തും കൈയ്യേറ്റ ഭൂമി ഒഴിപ്പിച്ചും റോഡ് വീതി കൂട്ടി ഓടകളും നിർമ്മിച്ചു. എന്നാൽ ടൗണിൽ എത്തിയപ്പോൾ പുറമ്പോക്ക് ഭൂമി ഏറ്റെടുക്കലും മറ്റും പല കാരണങ്ങളാൽ തടസപ്പെടുകയായിരുന്നു.

പ്രതിതികരണം: മെയിൻ റോഡിൽ നിന്നും പുല്ലമ്പാറ റോഡിലേക്ക് തിരിയുന്ന ഭാഗത്ത് കൂറ്റൻ കുഴി രൂപപ്പെട്ടിട്ട് കാലമേറെയായി.വാഹനങ്ങൾ കടന്നു പോകുമ്പോൾ അടിഭാഗം തട്ടുന്ന താഴ്ചയാണ് കുഴിക്കുള്ളത്. അത് പോലെ പൊളിച്ചിട്ട ഒരു കെട്ടിടത്തിന്റെ അവശിഷ്ടങ്ങളും റോഡിലാണ് കൂട്ടിയിട്ടിരിക്കുന്നത്. ഇക്കാര്യം പലവട്ടം പരാതിപ്പെട്ടപ്പോൾ കുഴിയിൽ മെറ്റൽ നിരത്തി കൈകഴുകയാണ് അധികൃതർ ചെയ്തത്.അടിയന്തരമായി പുറമ്പോക്ക് ഭൂമി ഏറ്റെടുത്ത് റോഡ്‌ വികസിപ്പിക്കണം.

ബാബു സിത്താര ,പ്രസിഡന്റ്, വ്യാപാരി വ്യവസായി

ഏകോപന സമിതി ,വെഞ്ഞാറമൂട് യൂണിറ്റ്.)

റോഡിനു നടുവിൽ വലിയ ഗർത്തം

കുഴികളിൽ വെള്ളക്കെട്ട്

ഗതാക്കുരുക്ക് രൂക്ഷം

 ട്രാഫിക് ബ്ലോക്ക് നിത്യസംഭവം

മെറ്റലാകെ ഇളകിത്തെറിച്ചു