നെയ്യാറ്റിൻകര :അരുവിപ്പുറത്തെ ആയുർവേദ ഡിസ്‌പെൻസറിയിലെ പുതിയ ക്ലിനിക്കുകളുടെ ഉദ്ഘാടനം നാളെ രാവിലെ 9.30ന് സി.കെ.ഹരീന്ദ്രൻ എം.എൽ.എ നിർവഹിക്കും. പെരുങ്കടവിള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഐ.ആർ. സുനിത അദ്ധ്യക്ഷയായിരിക്കും. ജില്ലാ പഞ്ചായത്ത് അംഗം ഡോ.ഗീതാ രാജശേഖരൻ, തൃപ്പലവൂർ പ്രസാദ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.റോബർട്ട് രാജ് തുടങ്ങിയവർ പങ്കെടുക്കും.