തിരുവനന്തപുരം: തുടർച്ചയായ നാലാം തവണയും ഓടക്കുഴലിലൂടെ നാദവിസ്‌മയം തീർത്ത് പ്രശസ്ത ഓടക്കുഴൽ വിദ്വാൻ കുടമാളൂർ ജനാർദ്ദനന്റെ മകൾ കല്യാണി ജെ. അയ്യർ ഗുരു കൂടിയായ അച്ഛന് അഭിമാനമായി. സംസ്ഥാന തലത്തിലും തുടർച്ചയായി മൂന്ന് തവണ കല്യാണിക്കായിരുന്നു ഒന്നാം സ്ഥാനം. നാലാം വിജയത്തിനായി കാഞ്ഞങ്ങാട്ടേക്ക് വണ്ടി കയറുന്ന കല്യാണിക്ക് കൂട്ട് അച്ഛന്റെ അനുഗ്രഹമാണ്. അച്ഛൻ തന്നെയാണ് കല്യാണിയെ ഓടക്കുഴലിന്റെ ലോകത്തേക്ക് കൈ പിടിച്ചുയർത്തിയത്. പട്ടം ജി.എം.ജി.എച്ച്.എസ്.എസിലെ പ്ലസ്ടു വിദ്യാർത്ഥിനിയാണ് കല്യാണി. രമ്യയാണ് അമ്മ.