നെയ്യാറ്റിൻകര :ഗാന്ധി മിത്ര മണ്ഡലം മുൻ ചെയർമാൻ എം.വേണുഗോപാലൻ തമ്പിയുടെ രണ്ടാം ചരമവാർഷികം 24ന് ഗവ. ടൗൺ എൽ.പി.എസിൽ ആചരിക്കും.രാവിലെ 9 മണി മുതൽ നിംസ് മെഡിസിറ്റിയുടെ നേത്യത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നു.വൈകിട്ട് 4ന് അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുവാനും ഗാന്ധി മിത്ര മണ്ഡലം താലൂക്ക് യൂണിയൻ പ്രവർത്തകയോഗം തിരുമാനിച്ചു.വി.എസ്.ഹരീന്ദ്രനാഥിന്റെ അദ്ധ്യക്ഷതയിൽ പി.ഗോപിനാഥൻ നായർ ഉദ്ഘാടനം ചെയ്തു.ബി.ജയചന്ദ്രൻ നായർ,പ്രൊഫ.സി.ഗോപിനാഥ്, ശ്രീധരൻ നായർ,ബിനു മരുതത്തൂർ,അമ്പലം രാജേഷ്, കെ.കെ.ശ്രീകുമാർ,തിരുമംഗലം സന്തോഷ്,ആറാലുംമൂട് ജിനു,ക്യാപ്പിറ്റൽ വിജയൻ,മണലൂർ ശിവ പ്രസാദ് എന്നിവർ പ്രസംഗിച്ചു: