മുടപുരം: ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം ഇന്ന് മുതൽ 24 വരെ നടക്കും. ഇന്ന് രാവിലെ ഒമ്പതിന് ശർക്കര മൈതാനത്ത് അഡ്വ.ബി. സത്യൻ എം.എൽ.എ കേരളോത്സവം ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷ് അദ്ധ്യക്ഷനാകും. 22,23 തീയതികളിൽ രാവിലെ ഒമ്പത് മുതൽ കായികമത്സരങ്ങൾ ശാർക്കര മൈതാനിയിലും കലാമത്സരങ്ങൾ 24ന് രാവിലെ ഒമ്പത് മുതൽ ശാർക്കര ഗവ. യു.പി.എസിലും നടക്കും. 24ന് വൈകിട്ട് നാലിന് ശാർക്കര ഗവ. യു.പി.എസിൽ നടക്കുന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ .ഷൈലജബീഗം ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷ് അദ്ധ്യക്ഷത വഹിക്കും . കായികമത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് എസ്. ഡീനയും, കലാമത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ ദേശീയ ചലച്ചിത്ര അവാർഡ് ജേതാക്കളായ മധു ഗോപിനാഥ്, വക്കം സജീവ് എന്നിവരും വിതരണം ചെയ്യും.
.