കുഴിത്തുറ:കന്യാകുമാരി ജില്ലയിലെ നിദ്രവിളയിൽ അടച്ചിട്ടിരുന്ന വീട്ടിൽ മോഷണം. നിദ്രവിള പെരുമാവിള സ്വദേശി ടൈഡ് പൊലീസ് എസ്.ഐ ബാബുവിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഇപ്പോൾ നാഗർകോവിലിൽ താമസിക്കുന്ന ബാബു ബുധനാഴ്ച്ച രാത്രി നിദ്രവിളയിലുള്ള വീട്ടിൽ പോയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വീടിന്റെ മുൻവശത്തെ വാതിൽ തുറന്ന് കിടക്കുകയായിരുന്നു. തുടർന്ന് പരിശോധിച്ചപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വീട്ടിൽ വച്ചിരുന്ന 3,050രൂപയും വെങ്കല അണ്ഡാവ്, കുട്ടുവം, ചരുവം, കലം എന്നിവ കവർന്നു. പരാതിയുടെ അടിസ്ഥാനത്തിൽ നിദ്രവിള പൊലീസ് കേസ് എടുത്തു.