നെടുമങ്ങാട് : നെടുമങ്ങാട് മഞ്ച സർക്കാർ ടെക്ക്‌നിക്കൽ ഹൈസ്‌കൂളിന് അനുവദിച്ച ആറു കോടി രുപയുടെ പുതിയ ബഹുനില കെട്ടിടത്തിന്റെ ശിലാസ്ഥാപനകർമ്മം 28ന് മന്ത്രി കെ.ടി ജലീൽ നിർവഹിക്കും.മഞ്ച സർക്കാർ ടെക്ക്‌നിക്കൽ ഹൈസ്‌കൂളിൽ നടക്കുന്ന ചടങ്ങിൽ സി. ദിവാകരൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.അടൂർ പ്രകാശ് എം.പി മുഖ്യ അതിഥിയാകും.നെടുമങ്ങാട് നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ,വൈസ് ചെയർപേഴ്‌സൺ ഡി.ലേഖാ വിക്രമൻ, ജനപ്രതിനിധികൾ,ജീവനക്കാർ എന്നിവർ സംബന്ധിക്കും.