പാലോട് : ഡി.കെ. മുരളി എം.എൽ.എയുടെ ഫണ്ടിൽ നിന്നു 25 ലക്ഷം രൂപ ചെലവഴിച്ചു നിർമ്മിച്ച ഇളവട്ടം ഹെൽത്ത്‌ സെന്ററിലെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 2ന് ഇളവട്ടത്തുവച്ചു നടക്കും. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് വി.കെ. മധുവിന്റെ അദ്ധ്യക്ഷതയിൽ ഡി.കെ. മുരളി എം.എൽ.എ ഉദ്‌ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് കെ.പി. ചന്ദ്രൻ മുഖ്യാഥിതി ആയിരിക്കും. പഞ്ചായത്ത്‌ പ്രസിഡന്റ് ദീപ സുരേഷ്, പഞ്ചായത്ത്‌ മെമ്പർമാരായ എം. ഉദയകുമാർ, ഷീല മധുകുമാർ എന്നിവർ സംസാരിക്കും.