തിരുവനന്തപുരം: കേരള പ്രവാസി ഫെഡറേഷൻ ജില്ലാ കൺവെൻഷൻ നാളെ രാവിലെ 10ന് പി.കെ.വി സ്മാരകത്തിൽ കെ.പി.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി പി.പി. സുനീർ ഉദ്ഘാടനം ചെയ്യും. സി.പി.ഐ ജില്ലാ സെക്രട്ടറി ജി.ആർ അനിൽ, പി.കെ. രാജു, സുലൈമാൻ നിലമേൽ, പി. കാർത്തികേയൻ നായർ, പാപ്പനംകോട് അജയൻ തുടങ്ങിയവർ പങ്കെടുക്കും. പ്രവാസി ക്ഷേമനിധി ബോർഡിന്റെയും, നോർക്കയുടെയും പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതടക്കമുള്ള നിരവധി വിഷയങ്ങൾ കൺവെൻഷനിൽ ചർച്ച ചെയ്യുമെന്ന് ജില്ലാ സെക്രട്ടറി പി.സി. വിനോദ് അറിയിച്ചു.