വെള്ളറട: പെരുങ്കടവിള ബ്ളോക്ക് പഞ്ചായത്തിലെ ഭിന്നശേഷിക്കാർക്കുവേണ്ടി മഴവില്ല് എന്ന പേരിൽ സംഘടിപ്പിച്ച സർഗോത്സവം സമാപിച്ചു. ബ്ളോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള എട്ടു പഞ്ചായത്തുകളിലെ ബഡ്സ് സ്കൂളിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളാണ് മത്സരത്തിൽ പങ്കെടുത്തത്. ബ്ളോക്ക് പഞ്ചായത്തിൽ ചേർന്ന യോഗത്തിൽ പരിപാടിയുടെ ഉദ്ഘാടനം ബ്ളോക്ക് പ്രസിഡന്റ് പി. സുജാതകുമാരി നിർവഹിച്ചു. വൈകിട്ട് നടന്ന സമാപന സമ്മേളനം സി.കെ. ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ളോക്ക് പ്രസിഡന്റ് പി. സുജാതകുമാരി, വൈസ് പ്രസിഡന്റ് കെ.കെ. സജയൻ, ബ്ളോക്ക് മെമ്പർമാരായ ബേബി, ഷീബാറാണി, പി. സുധ, സുരജാദേവി, ഷാജഹാൻ കുടപ്പനമൂട്, ശിശു വികസന പദ്ധതി ഓഫീസർ ഗ്രേസി, പെരുങ്കടവിള ബ്ളോക്ക് സെക്രട്ടറി കെ. സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു. എം.എൽ.എയും ബ്ളോക്ക് പ്രസിഡന്റും ചേർന്ന് മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.