students-festivel
തിരുവനന്തപുരം എൻജിനിയറിംഗ് കോളജിൽ നടക്കുന്ന ദൃഷ്ടി ഫെസ്റ്റിവെലിൽ പങ്കെടുക്കുന്നതിനായ് സംസ്‌ഥാനത്തിന്റെ വിവിധ കോളേജുകളിൽ നിന്നും എത്തിയ വിദ്യാർത്ഥികൾ

തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ ഫാർമസി കോളേജുകളിൽ രണ്ടു ഘട്ട അലോട്ട്മെന്റിനു ശേഷം ഒഴിവുള്ള സീറ്റുകളുടെ വിവരങ്ങൾ www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. സർക്കാർ കോളേജിൽ ഒഴിവുള്ള ഒരു സീറ്റിലേക്ക് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറും സ്വാശ്രയ കോളേജുകളിലെ 108 സീറ്റുകളിലേക്ക് അതത് കോളേജുകളുമാണ് പ്രവേശനം നടത്തുന്നത്. എൻട്രൻസ് കമ്മിഷണറുടെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട്വർക്കാണ് പ്രവേശനം. 30നകം പ്രവേശനം പൂർത്തിയാക്കണം. ഹെൽപ്പ് ലൈൻ- 0471 2332123, 2339101, 2339102, 2339103, 2339104