വെള്ളറട: വാളികോട് പട്ടികജാതി സഹകരണ സംഘം തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വിജയം. 11 ൽ പത്ത് സീറ്റും യു.ഡി.എഫ് നേടി. ഒരെണ്ണം എൽ.ഡി.എഫിന്. യു.ഡി.എഫിലെ മിനർവാ സുകുമാരനെ പ്രസിഡന്റായി തിരഞ്ഞെടുത്തു. തമ്പി, വിജയകുമാർ, വിജയദാസ്, അജിത് കുമാർ, ബിന്ദു, ആമോസ്, രജിധരൻ, മഞ്ചുഷ, രാധാശശി എന്നിവരാണ് യു.ഡി.എഫിൽ നിന്ന് വിജയിച്ചത്. എൽ.ഡി.എഫിൽ സോമനും വിജയിച്ചു.