തിരുവനന്തപുരം: സംസ്‌കൃതത്തിൽ പ്രസംഗിച്ച് ജില്ലാകലോത്സവ വേദിയിൽ മികവ് കാട്ടിയ എം.എച്ച്. അലീന അറബിക് പദ്യപാരായണത്തിലും കഴിവ് തെളിയിച്ചു. സംസ്‌കൃത പ്രസംഗത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടിയ അലീന അറബിക് പദ്യപാരായണത്തിലും എ ഗ്രേഡ് നേടി. കോട്ടൺ ഹിൽ സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയായ അലീന അഞ്ചാം ക്ലാസ് മുതൽ സംസ്‌കൃതം പഠിക്കുന്നുണ്ട്. സെക്രട്ടേറിയറ്റിലെ ഡെപ്യൂട്ടി സെക്രട്ടറി മുഹമ്മദ് ഹനീഫയുടെയും സാമൂഹ്യനീതി വകുപ്പിലെ എഡ്യൂക്കേറ്ററായ സുബൈദയുടെയും മകളാണ്.