ആര്യനാട്:മീനാങ്കൽ: മീനാങ്കൽ ഗവൺമെന്റ് ട്രൈബൽ എച്ച്.എസിൽ തിരുമുറ്റത്ത് 1997 എസ്.എസ്.എൽ.സി ബാച്ച് പൂർവ വിദ്യാർത്ഥി കൂട്ടായ്മ നടന്നു.പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായ ക്ലാസ് ലൈബ്രറിയിലേക്ക് ആവശ്യമായ 9 അലമാര കൈമാറി.പി.ടി.എ.പ്രസിഡന്റ് ബിനു കുമാർ അദ്ധ്യക്ഷത വഹിച്ചു.എച്ച്.എം പ്രദീപ് കുമാർ ,എസ്.എം.സി.ചെയർമാൻ സജുകുമാർ,കൂട്ടായ്മ പ്രതിനിധികളായ സുനിൽകുമാർ,നിസാം,രഞ്ജിത്ത്,സമീർ,സീനിയർ അസിസ്റ്റന്റ് സദക്കത്തുള്ള എന്നിവർ സംസാരിച്ചു.