ആ​റ്റിങ്ങൽ: വാളയാറിലെ കുട്ടികൾകളുടെ കുടംബത്തിന് നീതിവേണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേ​റ്റിനു മുന്നിൽ നടത്തിയ സമരത്തിൽ ഷാഫി പറമ്പിൽ എം.എൽ.എയും ,കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അഭിജിത്ത് ഉൾപ്പെടെയുളള നേതാക്കൻമാർക്കെതിരെയും പ്രവർത്തകർക്കെതിരെയും പൊലീസ് നടത്തിയ ആക്രമണത്തിനെതിരെ യൂത്ത് കോൺഗ്രസ് ആ​റ്റിങ്ങൽ മണ്ഡലം കമ്മി​റ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മയും പ്രകടനവും നടത്തി.

വർക്കല കഹാർ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ആ​റ്റിങ്ങൽ മണ്ഡലം പ്രസിഡന്റ് കിരൺ കൊല്ലമ്പുഴ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കോൺഗ്രസ് സെക്രട്ടറി ഉണ്ണികൃഷ്ണൻ, ബ്ലോക്ക് കേൺഗ്രസ് പ്രസിഡന്റ് അംബിരാജ, യൂത്ത്‌കോൺഗ്രസ് ആ​റ്റിങ്ങൽ പാർലമെന്റ് സെക്രട്ടറി ആർ.എസ്. പ്രശാന്ത്, കൗൺസിലർമാരായ പ്രിൻസ് രാജ്, അനിൽകുമാർ, ബ്ലോക്ക് ഭാരവാഹികളായ ജയചന്ദ്രൻനായർ, രഘുറാം, ഇയാസ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സതീഷ്‌കുമാർ, യൂത്ത്‌കോൺഗ്രസ് മണ്ഡലം സെക്രട്ടറി അരുൺ, സനീഷ്, ആലംകോട് അഷറഫ്, കൃഷ്ണമൂർത്തി, ശ്രീരംഗൻ എന്നിവർ സംസാരിച്ചു.