നെയ്യാറ്റിൻകര :രണ്ടു ദിവസങ്ങളിലായി നെയ്യാറ്റിൻകര രൂപതയിൽ നടക്കുന്ന സമുദായ സംഗമത്തിന്റെയും കെ.എൽ.സിയെ സംസ്ഥാന സമ്മേളനത്തിന്റെയും വിവിധ പരിപാടികൾ നിയന്ത്രിക്കാനായി 600 അംഗ വോളന്റിയർ ടീമിനെ തിരഞ്ഞെടുത്തു. നെയ്യാറ്റിൻകര ബിഷപ്‌സ് ഹൗസിൽ നടന്ന വോളന്റിയർമാരുടെ പ്രതിനിധി സമ്മേളനം ബിഷപ് ഡോ.വിൻസെന്റ് സാമുവൽ ഉദ്ഘാടനം ചെയ്തു. മോൺ. ജി.ക്രിസ്തുദാസ് അദ്ധ്യക്ഷത വഹിച്ചു. മോൺ.വി.പി ജോസ്, ഫാ.എസ്.എം.അനിൽകുമാർ, ഡി.രാജു, ആറ്റുപുറം നേശൻ, ഫാ.ടി. ബിനു തുടങ്ങിയവർ പ്രസംഗിച്ചു. നെയ്യാറ്റിൻകര ടൗണിൽ ഡിസംബർ ഒന്നിന് റാലി നടക്കും. പൊതുസമ്മേളനം, പ്രതിനിധി സമ്മേളനം, വിളംബര റാലികൾ തുടങ്ങിയവ നടക്കും. ഗതാഗത ക്രമീകരണവുമായി ബന്ധപ്പെട്ടുള്ള യോഗം തിങ്കളാഴ്ച വൈകിട്ട് നടക്കുമെന്ന് ജനറൽ കൺവീനർ മോൺ.ജി.ക്രിസ്തുദാസ് പറഞ്ഞു.