walayar-

തിരുവനന്തപുരം: വാളയാറിൽ പതിമ്മൂന്നും ഒമ്പതും വയസുള്ള രണ്ട് പെൺകുട്ടികൾ ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ജുഡിഷ്യൽ അന്വേഷണം നടത്താൻ മന്ത്രിസഭ തീരുമാനിച്ചു. റിട്ടയേർഡ് ജില്ലാ ജഡ്ജിയും സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ ചെയർമാനുമായ പി.കെ. ഹനീഫയായിരിക്കും അന്വേഷണകമ്മിഷൻ.

കേസന്വേഷണത്തിൽ രാഷ്ട്രീയ ഇടപെടലിനെക്കുറിച്ച് ആക്ഷേപമുയർന്ന സാഹചര്യത്തിലാണ് മന്ത്രിസഭാതീരുമാനം. കേസ് കോടതിയിൽ നിലനിൽക്കാത്തതും കേസിൽ പ്രതികൾ പുറത്തിറങ്ങിയതും അടക്കമുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടി നിയമസഭയ്ക്കകത്തും പുറത്തും പ്രതിപക്ഷം വലിയ വിമർശനമുയർത്തിയിരുന്നു. സി.ബി.ഐ അന്വേഷണമാണ് കേസിൽ പ്രതിപക്ഷം ആവശ്യപ്പെടുന്നത്. ഇക്കാര്യത്തിൽ പെൺകുട്ടികളുടെ രക്ഷിതാക്കൾ കോടതിയെ സമീപിച്ചാൽ എതിർക്കില്ലെന്നതാണ് സർക്കാർ നിലപാട്.

അന്വേഷണ വിഷയങ്ങൾ

കേസന്വേഷണത്തിലും പ്രോസിക്യൂഷൻ ഘട്ടത്തിലും സംഭവിച്ച വീഴ്ചകൾ

ഉത്തരവാദികളായ ഉദ്യോഗസ്ഥർ ആരൊക്കെയാണ്

ഇവർക്കെതിരെ സ്വീകരിക്കേണ്ട ശിക്ഷാ നടപടികൾ

ഭാവിയിൽ പോക്സോ കേസുകളുടെ നടത്തിപ്പിൽ വീഴ്ചകളൊഴിവാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ