തിരുവനന്തപുരം: നാലാം തവണയും ജില്ലാ സ്കൂൾ കലോത്സവത്തിൽ ഭരതനാട്യം,​ കുച്ചിപ്പുടി,​ നാടോടിനൃത്തം എന്നിവയിൽ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി എം. ഗൗതം ഒന്നാമനായി. 6 വർഷമായി ആറ്റിങ്ങൽ ജോഷി.ജിയുടെ കീഴിലാണ് ഗൗതം നൃത്തം അഭ്യസിക്കുന്നത്. മൂന്നാം ക്ലാസ് മുതൽ വീട്ടിൽ സി.ഡി കണ്ട് നൃത്തം പഠിച്ച ഗൗതം സബ് ജില്ലാ കലോത്സവത്തിൽ സമ്മാനങ്ങൾ നേടിയിട്ടുണ്ട്. പെരൂത്തല സ്വദേശികളായ മഹേശ്വരന്റെയും അനിതയുടെയും മകനാണ് ഗൗതം.