നെടുമങ്ങാട് :നഗരസഭ പരിധിയിൽ സാമൂഹ്യസുരക്ഷ പെൻഷൻ കൈപ്പറ്റുന്ന ഗുണഭോക്താക്കൾ ഡിസംബർ 10ന് മുമ്പ് ആധാർ കാർഡുകൾ അക്ഷയകേന്ദ്രങ്ങൾ മുഖേനെ ബയോമെട്രിക് മസ്റ്ററിംഗ്‌ നടത്തണമെന്ന് മുനിസിപ്പൽ സെക്രട്ടറി അറിയിച്ചു.കിടപ്പ് രോഗികളായ ഗുണഭോതാക്കളുടെ കുടുംബാംഗം പെൻഷൻ വിവരങ്ങൾ സംബന്ധിച്ച് 29നകം രേഖാമൂലം അറിയിക്കണം.ഡിസംബർ 11 മുതൽ 15 വരെ അക്ഷയ പ്രതിനിധി കിടപ്പ് രോഗികളുടെ വീട്ടിൽ വന്ന് മസ്റ്ററിംഗ്‌ നടത്തും.ഫോൺ : 0472 2802238.