തിരുവനന്തപുരം: പരീക്ഷാ തട്ടിപ്പിൽ വിവാദത്തിലായ ഏഴ് പൊലീസ് ബറ്റാലിയനുകളിലെ സിവിൽ പൊലീസ് ഓഫീസർ തസ്തികയിലേക്ക് നിയമനശുപാർശ മെമ്മൊ വിതരണം ഇന്നലെ ആരംഭിച്ചു.
തട്ടിപ്പ് നടത്തിയതായി അന്വേഷണങ്ങളിൽ തെളിഞ്ഞ മൂന്ന് പേരെ ഒഴിവാക്കിയാണ് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. നിയമന ശുപാർശ ലഭിച്ച 2805 ഉദ്യോഗാർത്ഥികളുടെ മെമ്മോ വിതരണമാണ് നടത്തുന്നത്.
തിരുവനന്തപുരം ജില്ലാ ഓഫീസ് (എസ്.എ.പി.)- 638, എറണാകുളം ജില്ലാ ഓഫീസ് (കെ.എ.പി. 1)- 28, തൃശൂർ ജില്ലാ ഓഫീസ് (കെ.എ.പി. 2)- 677, പത്തനംതിട്ട ജില്ലാ ഓഫീസ് (കെ.എ.പി. 3)-511, കാസർകോട് ജില്ലാ ഓഫീസ് (കെ.എ.പി. 4)- 387, ഇടുക്കി ജില്ലാ ഓഫീസ് (കെ.എ.പി. 5)- 2, മലപ്പുറം ജില്ലാ ഓഫീസ് (എം.എസ്.പി.)- 562 എന്നിങ്ങനെയാണ് മെമ്മൊ നൽകുന്നവരുടെ എണ്ണം.