
കിളിമാനൂർ: പകൽക്കുറി ഗവ. വി.എച്ച്.എസ്.എസിൽ അഡ്വ. വി. ജോയി എം.എൽ.എയുടെ ആസ്‌തി വികസന ഫണ്ടിൽ നിന്നും 40 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച ഓപ്പൺ എയർ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം അഡ്വ. വി. ജോയി എം.എൽ.എ നിർവഹിച്ചു. പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് അടുക്കൂർ ഉണ്ണി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജാ ഷൈജുദേവ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി ചെയർമാൻ ടി. ബേബിസുധ, പള്ളിക്കൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ഹസീന, ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അബുത്താലിബ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എസ്. പുഷ്‌പലത, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നാസർഖാൻ. എം, വാർഡ് മെമ്പർ പ്രസന്ന ദേവരാജൻ, പി.ടി.എ വൈസ് പ്രസിഡന്റ് എ. ഷിലോസ്, എം.പി.ടി.എ പ്രസിഡന്റ് അമ്പിളി. ബി, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ ഷാജി. ടി, എച്ച്.എസ്.എസ് പ്രിൻസിപ്പൽ ഇൻചാർജ് ബി. ദിലീപ്കുമാർ. ഹെഡ്മിസ്ട്രസ് സുജാത. കെ എന്നിവർ സംസാരിച്ചു. പി.ടി.എ പ്രസിഡന്റ് വി. ഗോപകുമാർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി നവാസ്. കെ നന്ദിയും പറഞ്ഞു.