photo

നെടുമങ്ങാട് : കോൺഗ്രസ് ചെറിയകൊണ്ണി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിസ്മൃതി പദയാത്ര നടത്തി. മണ്ഡലം പ്രസിഡന്റ് എസ്.ആർ സന്തോഷ് നയിച്ചു.ചെറിയകൊണ്ണിയിൽ ആരംഭിച്ച പദയാത്ര കാച്ചാണിയിൽ സമാപിച്ചു.ഉദ്‌ഘാടന സമ്മേളനം ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് വി.ആർ പ്രതാപനും സമാപനസമ്മേളനം വി.ടി.ബൽറാം എം.എൽ.എയും ഉദ്‌ഘാടനം ചെയ്തു.കെ.എസ് ശബരിനാഥൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി.ആനാട് ജയൻ,പി.എസ്. പ്രശാന്ത്,ജയമോഹൻ,സി.ആർ.ഉദയകുമാർ,ജെ.ശോഭനദാസ്,കാച്ചാണി രവി,ചെറിയകൊണ്ണി ശശികുമാർ തുടങ്ങിയവർ പ്രസംഗിച്ചു.മുണ്ടേല പ്രവീൺ സ്വാഗതവും സതീഷ് നന്ദിയും പറഞ്ഞു.