നെടുമങ്ങാട്: വീട്ടിൽ കയറി സ്വർണവും പണവും അപഹരിച്ച കേസിൽ പനയ്‌ക്കോട് നെടിയവേങ്കോട് പാറമുകൾ റോഡരികത്ത് വീട്ടിൽ ഡി. അഭിലാഷിനെ (19) വലിയമല പൊലീസ് അറസ്റ്റുചെയ്‌തു. സമീപവാസി വൈക്കക്കോണം റോഡരികത്ത് രാധയുടെ വീട്ടിൽ നിന്ന് രാത്രിയിൽ ബാഗിൽ സൂക്ഷിച്ചിരുന്ന സ്വർണവള, രണ്ട് മോതിരം, മൊബൈൽഫോൺ, പണം എന്നിവ ഇയാൾ മോഷ്ടിക്കുകയായിരുന്നു. അമ്പതിനായിരം രൂപയുടെ സാധനങ്ങളാണ് ഇയാൾ അപഹരിച്ചതെന്ന് പൊലീസ് പറഞ്ഞു. വലിയമല എസ്.ഐയുടെ നേതൃത്വത്തിൽ അറസ്റ്റുചെയ്‌ത പ്രതിയെ റിമാൻഡ് ചെയ്‌തു.
ഫോട്ടോ: പ്രതി ഡി. അഭിലാഷ്